
വടകര: യുവ കവി പി.കെ.അനീഷ് കുമാർ എഴുതിയ ഓർമ്മകൾ തഴുകുമ്പോൾ എന്ന ചെറു കവിതാ സമാഹാരം പ്രശസ്ത കവി ബീരാൻ കുട്ടി പ്രകാശനം ചെയ്തു. തോടന്നൂർബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. അഷറഫ് പുസ്തകം ഏറ്റുവാങ്ങി. ടി.എൻ. മനോജ് അധ്യക്ഷത വഹിച്ചു. പി.ബാബു,ഗ്രന്ഥ രചയിതാവ് പി.കെ അനീഷ്കുമാർ എന്നിവർ സംസാരിച്ചു.

