
വടകര: ലോക രക്തദാതൃ ദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേഴ്സ് കേരള വടകര താലൂക്ക് കമ്മിറ്റി വടകര പുതിയ ബസ് സ്റ്റാൻഡ് പരിസരങ്ങളിൽ ഡാറ്റാ കളക്ഷനും രക്ത ദാന ബോധവത്കരണവും സംഘടിപ്പിച്ചു. സന്നദ്ധ രക്തദാനത്തിന് തയ്യാറാവുന്നവർ പേരും മൊബൈൽ നമ്പറും രക്ത ഗ്രൂപ്പും രജിസ്റ്റർ ചെയ്തു ബി.ഡി. കെ യുടെ ഡാറ്റ ശേഖരണത്തിൽ പങ്കാളികളായി. ബസ് സ്റ്റാന്റ് പൊലീസ് എയ്ഡ് പോസ്റ്റിലെ സിവിൽ പോലീസ് ഓഫീസർ ശ്രീലേഷ് കീഴൽ ഉദ്ഘാടനം നിർവ്വഹിച്ചു.ബിഡി കെ വടകര താലൂക്ക് പ്രസിഡണ്ട് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു. ബി.ഡി. കെ താലൂക്ക് കമ്മറ്റി ട്രഷറർ മുദസ്സിർ കോട്ടക്കൽ , വൈസ് പ്രസിഡണ്ട് എഫ്.എം സമീർ,ജോയന്റ് സെക്രട്ടറി പി.എം അജേഷ്, സി.നാസർ, ടി.എൻ രാഗിൽ കോഡിനേറ്റർമാരായ ശ്രീജിൽ , സി.പി അശ്വിൻ ,ഇ.
ആദർശ് എന്നിവർ ഡാറ്റ ശേഖരണത്തിന് നേതൃത്വം നൽകി.

