
അയഞ്ചേരി: മുപ്പത്തിമൂന്നാമത് സെക്ടർ സാഹിത്യോത്സവിൽ ആതിഥേയരായ പൈങ്ങോട്ടായി യൂണിറ്റ് ജേതാക്കളായി.പുറ്റാംപൊയിൽ, ചേറ്റുകെട്ടി ചേറ്റുകെട്ടി യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി.ശനി ഞായർ ദിവസങ്ങളിലായി പൈങ്ങോട്ടായി വച്ചു നടന്ന സാഹിത്യോത്സവിൽ ഒൻപത് യൂണിറ്റുകൾ മാറ്റുരച്ചു.ജേതാക്കൾക്ക് സോൺ മുസ്ലീം ജമാഅത്ത് പ്രസിഡന്റ് സഅദുല്ലാ സഖാഫി ട്രോഫി വിതരണം ചെയ്തു.സാംസ്കാരിക പ്രവർത്തകൻ അനിൽ അയഞ്ചേരി സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്തു.എസ് എസ് എഫ് ജില്ലാ സെക്രട്ടറി മുജീബ് സുറൈജി സാഹിത്യ ഭാഷണം നടത്തി.മുജീബ് സഖാഫി,അഡ്വ.ഉമറലി,റസാഖ് പികെ,സയ്യിദ് സിയാദ് ഫാളിലി,റാഷിദ് അഹ്സനി തുടങ്ങിയവർ പങ്കെടുത്തു.ആസ്ലം സഖാഫി സ്വാഗതവും ഇർഷാദ് മുഈനി നന്ദിയും പറഞ്ഞു.

