
എസ് എൻ ഡി പി വടകര യൂണിയൻ സെക്രട്ടറിയും ശ്രീ നാരായണ കോളേജ് വടകര മാനേജറും എസ് എൻ ട്രസ്റ്റ് എക്സികുട്ടീവ് അംഗവുമായ പി.എം രവീന്ദ്രൻ അന്തരിച്ചു . വടകരയിലെ സ്വകാര്യ ആശുപത്രിയിൽ അല്പം മുമ്പാണ് മരണമടഞ്ഞത്. വടകരയിലെ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്നു. കെ. എസ് എസിൻ്റെ ഉടമയുമായിരുന്നു. ഭൗതിക ശരീരം വടകര യൂണിയൻ ഓഫീസിലും ഗുരുമന്ദിരത്തിലും ശ്രീ നാരാണ ഹയർ സെക്കൻറി സ്ക്രൂളിലും 2 മണി മുതൽ പൊതുദർശനത്തിന് എത്തിക്കും . സംസ്കാരം നാളെ 12 മണിക്ക് വീട്ടുവളപ്പിൽ

