
UDF പോലീസ് ഗൂഢാലോചന അവസാനിപ്പികെ, കാഫിർ സ്ക്രീൻ ഷോട്ട് കള്ളകേസ് പിൻവലിക്കുക
എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഐഎം ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ 2026 ജൂലൈ രണ്ടു മുതൽ ആറ് വരെ ലോക്കൽ കേന്ദ്രങ്ങളിൽ ബഹുജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.
ലോകസഭാ തെരഞ്ഞെടുപ്പ് കാലത്ത് LDF സ്ഥാനാത്ഥിക്കെതിരെ വർഗീയ പരാമർശം നടത്തിയതിന്റെ പേരിൽ പത്തിലധികം യുഡിഎഫ് പ്രവർത്തകന്മാരെ പോലീസ് അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചിരുന്നു. അതിൻറെ തുടർച്ചയായിട്ട് തന്നെയാണ് കാഫിർ സ്ക്രീൻ ഷോട്ടും അടിച്ചിറക്കിയത്. വടകര താലൂക്കിൽ കഴിഞ്ഞ കുറേ കാലങ്ങളായി തെരഞ്ഞെടുപ്പുകളിൽ വർഗീയ പ്രചാരണം നടത്തുക യുഡിഎഫിന്റെ പൊതു ശൈലിയാണ്. വർഗീയ പ്രചാരണങ്ങൾക്ക് നേതൃത്വം കൊടുത്തിരുന്നത് മുസ്ലിം ലീഗ് ആയിരുന്നു. നാദാപുരത്തെ തെരുവമ്പറമ്പിൽ നടന്നു എന്ന് പ്രചേരിപ്പിച്ച ഇല്ലാത്ത ബലാൽസംഗകഥ മുതൽ ഇങ്ങോട്ട് പരിശോധിച്ചാൽ ഇത് വ്യക്തമാകും. മതപണ്ഡിതരെ പോലും ആശയക്കുഴപ്പത്തിൽ ആക്കുന്ന വർഗീയ പ്രചാരണങ്ങളാണ് യുഡിഎഫ് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയത്.
കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചു എന്നതിന്റെ പേരിൽ ആണ് സിപിഐഎം പ്രവർത്തകരെ പോലീസ് വേട്ടയാടുന്നത്. യുഡിഎഫിന്റെ ഗൂഢാലോചനയാണ് ഇതിൻറെ പിന്നിൽ. യുഡിഎഫിന്റെ ഇങ്കിതത്തിനനുസരിച്ച് വടകര പോലീസ് കരുക്കൾ ക്കൂക്കുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച വരിൽ കോൺഗ്രസ്, ലീഗ് പ്രവർത്തകരും ഉണ്ട് എന്നതാണ് യാഥാർത്ഥ്യം. എന്നാൽ ഇവർക്കെതിരെ യാതൊരുവിധ കേസുകളും പോലീസ് ചുമത്തിയിട്ടില്ല താനും.
കാഫിർ സ്ക്രീൻഷോട്ടിന്റെ ഉറവിടം ഇന്നും കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. CPIM പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്ന യുഡിഎഫ് പോലീസ് ഗൂഢാലോചനക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് സിപിഐഎം വടകര ഏരിയ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. ഇതിൻറെ ഭാഗമായിട്ടാണ് വടകര ഏരിയക്കുള്ളിലെ 22 ലോക്കൽ കമ്മിറ്റികളുടെയും നേതൃത്വത്തിൽ ബഹുജന പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്.

