
എഴുത്തിൻ്റെ ലോകത്തേക്കുള്ള കുട്ടികളുടെ ഹൃദയ കവാടം തുറന്ന്, ‘മാജിക് വിൻ്റോ പ്രകാശിതമായി / മേപ്പയിൽ എസ് ബി സ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാജിക് വിൻ്റോ ഓൺലൈൻ പത്രത്തിൻ്റെ പ്രകാശന കർമം കോഴിക്കോട് ജില്ലാ കലക്റ്റർ എം എസ് മാധവിക്കുട്ടി നിർവഹിച്ചു./ സ്കൂളിലെ തനത് പ്രവർത്തനങ്ങളും, വിദ്യാർത്ഥികളുടെ സർഗ സൃഷ്ടികളും ഉൾക്കൊള്ളിച്ചുള്ള പതിപ്പിൻ്റെ പിന്നാമ്പുറ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന എഡിറ്റോറിയൽ ബോർഡ് സ്കൂളിലെ വായനാ ക്ലബ് അംഗങ്ങളാണ്. കുട്ടികളുടെ ചെറിയ ലോകത്തിൻ്റെ വലിയ എഴുത്തുകളാണ് മേപ്പയിൽ എസ്ബി സ്കൂളിലെ MAGIC WINDOW എന്ന ഓൺലൈൻ പത്രത്തിലൂടെ വെളിച്ചം കാണാൻ ഒരുങ്ങുന്നത്.
ഓരോ മാസത്തിലും സ്കൂൾ വിദ്യാർത്ഥികളുടെ മികച്ച സൃഷ്ടികൾക്കൊപ്പം സ്കൂളിലെ തനത് പ്രവർത്തനങ്ങളും സ്കൂളിൻ്റെ മുഖമുദ്രയായ MAGIC WINDOW യിൽ പ്രസിദ്ധീകരിക്കും. വായനയിലേക്കും എഴുത്തിലേക്കും സർഗാത്മക രചനയിലേക്കും കുട്ടികളെ എത്തിക്കുന്നതിനും പത്രപ്രവർത്തനത്തിന്റെ വൈവിധ്യത തലങ്ങളെ പരിശീലിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി പത്രം പുറത്തിറക്കുന്നത്.

