
ആയഞ്ചേരി: കാലവർഷം കനക്കുന്ന സാഹചര്യത്തിൽ അടിയന്തര സഹായങ്ങൾക്കും വിവരങ്ങൾക്കും വേണ്ടി ആയഞ്ചേരിയിലുള്ള MLA ക്യാമ്പ് ഓഫീസിൽ കൺട്രോൾ റൂം തുറന്നതായി കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുല്ല അറിയിച്ചു.
പൊതുജനങ്ങൾ വ്യാജ വാർത്തകളും ഊഹാപോഹങ്ങളും വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും ഔദ്യോഗിക നിർദേശങ്ങൾ മാത്രം പാലിച്ചു ജാഗ്രത പുലർത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കക്കയം ഡാമിന്റെ പരാമാവധി ജല സംഭര ശേഷി കഴിഞ്ഞതിനാൽ കുറ്റ്യാടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചു വരുന്നതായും പാറക്കൽ അബ്ദുല്ല എം.എൽ.എ അറിയിച്ചു.
അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി കൺട്രോൾ റൂമിലെ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം:
മൊബൈൽ: +91 90725 91779
ഫോൺ:0496-2591779

