
വടകര: മാധ്യമപ്രവർത്തകൻ ആർ. റോഷിപാൽ എഴുതിയ ‘അവൾക്കൊപ്പം… ഒരു മാധ്യമപ്രവർത്തകന്റെ അന്വേഷണ യാത്ര’ എന്ന പുസ്തകത്തെ ആസ്പദമാക്കി എം. ദാസൻ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുസ്തകസംവാദം സംഘടിപ്പിച്ചു. വടകര കേളുവേട്ടൻ മന്ദിരത്തിൽ നടന്ന പരിപാടി വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി. സതീദേവി ഉദ്ഘാടനം ചെയ്തു.

ദീപ ചിത്രാലയം പുസ്തകം അവതരിപ്പിച്ചു. ഗ്രന്ഥകാരനും മാധ്യമപ്രവർത്തകനുമായ ആർ. റോഷിപാൽ മറുമൊഴി നടത്തി. മുതിർന്ന മാധ്യമപ്രവർത്തകനായ ടി.രാജന് രോഷിപാൽ പുസ്തകം കൈമാറി. യൂനുസ് വളപ്പിൽ അധ്യക്ഷത വഹിച്ചു. വി.ടി. സദാനന്ദൻ സ്വാഗതവും എം.സി. സജീവൻ നന്ദിയും പറഞ്ഞു.

