
നാദാപുരം:ആഗസ്ത് 13,14, തീയ്യതികളിൽ കുറ്റ്യാടിയിൽ വെച്ച് നടക്കുന്ന കർഷക സംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നാദാപുരത്ത് ഇന്ത്യ-യു.എസ് വ്യാപാര കരാറും കാർഷിക മേഖലയും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു .കല്ലാച്ചി ചെത്ത് തൊഴിലാളി യൂനിയൻ ഹാളിൽ കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി കുഞ്ഞിക്കണ്ണൻ സെമിനാർ ഉദ്ഘാടനം ചെയ്തു. സി.എച്ച് ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കർഷക സംഘം സംസ്ഥാന കമ്മിറ്റി മെമ്പർ കെ.ഷിജു മാസ്റ്റർ, കുടത്താം കണ്ടി സുരേഷ് മാസ്റ്റർ . ടി.വി ഗോപാലൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. എം.എം അശോകൻ സ്വാഗതവും ദിലീപ് കുമാർ നന്ദിയും പറഞ്ഞു.

