
ചോറോട് : ആഗസ്റ്റ് 09 ഇന്ത്യൻ യൂത്ത് കോൺഗ്രസ് 66 സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് മലോൽമുക്കിൽ വെച്ച് സ്ഥാപക ദിനാഘോഷവും LSS, USS, SSLC, PLUS TWO, K TET വിജയികളെയും കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ മിഥുന സജിനയും അനുമോദിച്ചു. സ്ഥാപക ദിനത്തോടനുബന്ധിച്ച് പതാക ജില്ലാ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ആർ ഷഹിൻ ഉയർത്തി.ഷാജഹാൻ സ്വാഗതം പറഞ്ഞ അനുമോദന പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് ജിബിൻ രാജ് അധ്യക്ഷത വഹിച്ചു. അനുമോദന പരിപാടി യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റും ചോറോട് ഡിവിഷൻ ജില്ലാ പഞ്ചായത്ത് മെമ്പറും കൂടിയായ ആർ ഷഹിൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് വടകര നിയോജക മണ്ഡലം പ്രസിഡന്റ് സി നിജിൻ മാസ്റ്റർ, കേരള വിദ്യാർത്ഥി യൂണിയൻ കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ദിൽരാജ് പനോളി, ജില്ലാ സെക്രട്ടറി ഗായത്രി മോഹൻദാസ്, കേരള വിദ്യാർത്ഥി യൂണിയൻ വടകര നിയോജക മണ്ഡലം പ്രസിഡന്റ് കാർത്തിക് ചോറോട്,ചോറോട് പഞ്ചായത്ത് 11 ആം വാർഡ് മെമ്പർ രാജേഷ് ചോറോട്, 20 ആം വാർഡ് മെമ്പർ രാഗേഷ് കെ ജി, യൂത്ത് കോൺഗ്രസ് വടകര മണ്ഡലം പ്രസിഡന്റ് അഭിനന്ദ് ജെ മാധവ്, തുടങ്ങിയവർ പരിപാടിയിൽ ആശംസ അറിയിച്ചു.പ്രഭുൽ മഠത്തിൽ നന്ദിയും പറഞ്ഞു.

