
ചോറോട് : മുട്ടുങ്ങൽ സൗത്ത് യു.പി.സ്കൂളിൽ കഴിഞ്ഞ പന്ത്രണ്ട് വർഷമായി മുടങ്ങാതെ കർക്കിടക കഞ്ഞി വിതരണവുമായി സ്കൂൾ അധ്യാപകർ. 2014 കർക്കിടക മാസത്തിൽ തുടക്കം കുറിച്ച പരിപാടി 2026 ലും മുടക്കമില്ലാതെ തുടരുന്നു. വൻപയർ, ഗോതമ്പ്, കടല, അരി, ചെറുപയർ, മുത്താറി, ഉഴുന്ന് ,ഉലുവ,ജീരകം ശർക്കര, തേങ്ങ ഉൾപെടെ ധാന്യങ്ങളും കൂട്ടും അടങ്ങിയ പോഷക സമൃദ്ധമായ ഔഷധ കഞ്ഞിയാണ് കുട്ടികൾക്ക് ഇടവേള സമയത്ത് വിതരണം ചെയ്യുന്നത്. ഇത് കർക്കിടക മാസം കഴിയുവോളം നൽകും. വർഷങ്ങളായി അധ്യാപകരുടെ സ്പോൺസർ ഷിപ്പിലൂടെയാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്.
സ്കൂൾ പി. ടി. എ പ്രസിഡൻ്റ് താഹ പി.പി വിതരണോൽഘാടനം നിർവ്വഹിച്ച പരിപാടിയിൽ എം. പി ടി എ ചെയർ പേഴ്സൺ വിജിഷ ,എച്ച് എം കെ . ജീജ , സ്റ്റാഫ് സെക്രട്ടറി വി ഹരികൃഷ്ണൻ, അബു ലെയിസ് കാക്കുനി എന്നിവർ സംസാരിച്ചു.
അധ്യാപകരായ സുബുലുസ്സലാം, ജിസ്ന ബാലൻ, ബിന്ദു, ശ്രീരാഗ് പി, സൗമ്യ, അശ്വിൻ, രമിത , പങ്കജ , സോഫിയ, രേഷ്മ, സൗമ്യ സി.കെ ,ശ്രീരാഗ് ആയഞ്ചേരി, മഹേഷ് കെ , വിഷ്ണു എസ്. എസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

