
നാദാപുരം ഉപജില്ല ഓഫീസ് റിട്ട. സീനിയർ സൂപ്രണ്ടും സാംസ്കാരിക പ്രവർത്തകനുമായിരുന്ന കെ ടി വേണുഗോപാലിനെ സുഹൃദ്സംഘം അനുസ്മരിച്ചു. വടകര ഗ്രീൻ പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വി ടി മുരളി അധ്യക്ഷനായി. റിട്ട. ഡി ഡി ഇ പി ടി ഭാസ്കരൻ, കോഴിക്കോട് ഡി ഡി ഇ ഓഫീസ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് കെ ടി മുഹമ്മദ് ഷെരീഫ്, എൻ അഹമ്മദ് മാസ്റ്റർ, വി ടി ബാലൻ, കെ ഹേമചന്ദ്രൻ , തില്ലേരി ഗോവിന്ദൻ, പി പി രാജൻ, രാജൻ ചെറുവാട്ട്, എം എം സോമശേഖരൻ , പാലേരി ബാലകൃഷ്ണൻ, പി സോമശേഖരൻ , എം ടി ശശികുമാർ, ടി പി റഷീദ്, കെ പി കുമാരൻ എന്നിവർ സംസാരിച്ചു. പി ഹരീന്ദ്രനാഥ് സ്വാഗതവും കെ പി സത്യനാഥൻ നന്ദിയും പറഞ്ഞു.

