
സിപിഐ നാദാപുരം മണ്ഡലം അസി: സെക്രട്ടറി, കിസാൻ സഭ നേതാവ് ജനപ്രതിനിധി എന്നീ നിലകളിലെല്ലാം രാഷ്ട്രീയ സാമൂഹിക രംഗത്ത് നിറസാന്നിധ്യമായിരുന്ന സി കുമാരന്റെ പത്താം ചരമ വാർഷിക ദിനം
സി പി ഐ നേതൃത്വത്തിൽ കല്ലാച്ചിയിൽ
സമുചിതമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പതാക ഉയർത്തൽ, സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനം നടന്നു. അനുസ്മരണ സമ്മേളനം സി പി ഐ ജില്ലാ എക്സി: അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം അസി: സെക്രട്ടറി ടി സുഗതൻ അധ്യക്ഷനായിരുന്നു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം രജീന്ദ്രൻ കപ്പള്ളി,, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സി സുരേന്ദ്രൻ മാസ്റ്റർ,
ലോക്കൽ സെക്രട്ടറി
സി എച്ച് ദിനേശൻ,
വൈശാഖ് കല്ലാച്ചി, സുരേന്ദ്രൻ തൂണേരി, കെ ടി കെ ചാന്ദിനി തുടങ്ങിയവർ സംസാരിച്ചു.
കല്ലിൽ ചാത്തു പതാക ഉയർത്തി.

