
സിപിഐഎം പിബി അംഗം പിണറായി വിജയനെതിരെ കേസെടുക്കാനുള്ള നീക്കത്തിനെതിരെ നാദാപുരം ഏരിയയിലെ വിവിധ ലോക്കലുകളിൽ സിപിഐഎം നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമിരമ്പി
വാണിമേൽ
ഇ ഡി വേട്ടയ്ക്കെതിരെ സിപിഐഎം വാണിമേൽ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം നടത്തി. ഏരിയാ കമ്മിറ്റി അംഗം ടി പ്രദീപ് കുമാർ, ലോക്കൽ സെക്രട്ടറി കെ എൻ നാണു, എം കെ ബാലൻ, ടി പി കുമാരൻ എന്നിവർ സംസാരിച്ചു.
ഇരിങ്ങണ്ണൂർ
സിപിഐഎം ആഭിമുഖ്യത്തില്‍ ഇരിങ്ങണ്ണൂരില്‍ നടത്തിയ പ്രതിഷേധ പ്രകടനം.
ലോക്കല്‍ സെക്രട്ടരി എം രാജന്,
ടി കെ അരവിന്ദാക്ഷന്,ടി പി പുരുഷു,സി പി ശ്രിജിത്ത്,കക്കുറയില്‍ ബാലര്‍ എന്നിവര്‍ നേതൃത്ത്വം നല്കി.
എടച്ചേരി
എടച്ചേരിയിൽ സിപിഐഎം പ്രതിഷേധ പ്രകടനം നടത്തി.ഏരിയാ കമ്മിറ്റി അംഗം ടിവി ഗോപാലൻ, ലോക്കൽ സെക്രട്ടറി യു കെ ബാലൻ, എം എം അശോകൻ, ടി കെ ബാലൻ, കെ ഹരീന്ദ്രൻ എന്നിവർ നേതൃത്വം.
അരൂർ
സിപിഐഎം അരൂർ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.ലോക്കൽ സെക്രട്ടറി ടി അനിൽകുമാർ,സി പി നിധീഷ്,കൂടത്താംകണ്ടി രവി ,പി എൻ പ്രശാന്ത്,കെ പ്രമോദ് എന്നിവർ നേതൃത്വം നൽകി.
നാദാപുരം
സിപിഐഎം നാദാപുരം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ നാദാപുരം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി സി എച്ച് ബാലകൃഷ്ണൻ ടി ബാബു എം വിനോദൻ എന്നിവർ നേതൃത്വം നൽകി.
തൂണേരി
സിപിഐഎം തൂണേരി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ സിപിഐ നാദാപുരം ഏരിയ കമ്മിറ്റി അംഗം കനവത്ത് രവി , ലോക്കൽ സെക്രട്ടറി ടി പി രഞ്ജിത്ത്,നെല്ലിയേരി ബാലൻ,എം എൻ രാജൻ എന്നിവർ നേതൃത്വം നൽകി.
പുറമേരി
സിപിഐഎം പുറമേരി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പുറമേരി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.ലോക്കൽ സെക്രട്ടറി കെ ടി കെ ബാലകൃഷ്ണൻ,കെ അച്യുതൻ, എം ടി കെ മനോജൻ ,സി രാജേഷ് എന്നിവർ നേതൃത്വം നൽകി.
വിലങ്ങാട്
സിപിഐഎം വിലങ്ങാട് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പുതുക്കയത്ത് പ്രതിഷേധ പ്രകടനം നടത്തി.സെക്രട്ടറി എം പി വാസു ,കെ ടി ബാബു,സി പി വിനീഷന്,പിസി നാണു എന്നിവർ നേതൃത്വം നൽകി.

