
കോളേജ് ഓഫ് എഞ്ചിനീയറിംഗ് വടകരയിൽ നടന്ന മെറിറ്റ് ഡെ ചടങ്ങ് പാറക്കൽ അബ്ദുള്ള എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സാങ്കേതിക സർവ്വകലാശാല പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും വിവിധ മേഖലകളിൽ കഴിവു തെളിയിച്ച ഫാക്കൽട്ടികളേയും യോഗത്തിൽ അനുമോദിച്ചു. മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ദിൻഷ, മെമ്പർമാരായ ഷൈജ പാലിച്ചേരി, നഫീസ ടീച്ചർ എന്നിവർ പ്രസംഗിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ.സി.കെ. സ്മിത സ്വാഗതഭാഷണം നടത്തി.

