
വടകര: ജെസിഐ വീക്കാചരണത്തിന്റെ മൂന്നാം ദിനമായ ‘ഹ്യൂമൻ ഡ്യൂട്ടീസ് & ഡിജിറ്റൽ ഔട്ട്റീച്ച് ഡേ’യോടനുബന്ധിച്ച് ജെസിഐ പയ്യോളി ടൗണിന്റെ നേതൃത്വത്തിൽ സോൺ തല ഉദ്ഘാടനവും പൗരധർമ്മങ്ങൾ ഓർമ്മിപ്പിക്കുന്ന ഒപ്പുശേഖരണ ക്യാമ്പയിനും സംഘടിപ്പിച്ചു. വടകര കീർത്തി മുദ്ര തിയേറ്ററിൽ നടന്ന ചടങ്ങ് ജെസിഐ ഇന്ത്യ സോൺ 21 പ്രസിഡന്റ് സെനറ്റർ ഗോകുൽ ജെ.ബി ഉദ്ഘാടനം ചെയ്തു. അവകാശങ്ങൾക്കൊപ്പം തന്നെ ഓരോ പൗരനും സമൂഹത്തോടുള്ള കടമകൾ നിർവ്വഹിക്കാൻ ബാധ്യസ്ഥരാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. ജെസിഐ പയ്യോളി ടൗൺ പ്രസിഡന്റ് ജെഎഫ്എം ബിജിത്ത് കെ.ടി.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജെസിഐ സോൺ വൈസ് പ്രസിഡന്റ് സെനറ്റർ സനീഷ് കെ. മുഖ്യാതിഥിയായിരുന്നു. തുടർന്ന് ജെസിഐ വീക്കിന്റെ ഭാഗമായി തയ്യാറാക്കിയ ‘ഹ്യൂമൻ ഡ്യൂട്ടീസ്’ പ്രതിജ്ഞയും ഒപ്പുശേഖരണവും നടന്നു. സോൺ പി.ആർ & മാർക്കറ്റിംഗ് ഡയറക്ടർ സെനറ്റർ ശരത് പി.ടി, സോൺ കോർഡിനേറ്റർ ജെഎഫ്എം നിധിൻ ഡി.എം, എന്നിവർ ചടങ്ങിൽ പങ്കെടുത്തു . ജെസിഐ പയ്യോളി ടൗൺ സെക്രട്ടറി ജെസി എച്ച്.ജി.എഫ് ഉല്ലേഖ് കെ. ജെസിഐ വീക്ക് കോർഡിനേറ്ററും ട്രഷററുമായ ജെസി എച്ച്.ജി.എഫ് വിഷ്ണുദാസ് . നിരവധി അംഗങ്ങളും പൊതുജനങ്ങളും ഒപ്പുശേഖരണ ക്യാമ്പയിനിൽ പങ്കാളികളായി.

