
ഇരിങ്ങൽ:മൂന്നു ദിവസമായി ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ നടന്ന ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ പഠനശിബിരം സമാപിച്ചു.ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട നൂറ്റിഅമ്പതോളം പ്രതിനിധികൾ ശിബിരത്തിൽ പങ്കെടുത്തു.കർഷകമോർച്ച ദേശീയ അദ്ധ്യക്ഷൻ അഡ്വ എസ് ജയസൂര്യൻ ഉദ്ഘാടനം ചെയ്ത ശിബിരത്തിൽ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്മാരായ വി ഉണ്ണികൃഷ്ണൻമാസ്റ്റർ,എസ് ആർ അനീഷ് കുമാർ,സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേഷ്,RSS ഉത്തര പ്രാന്ത കാര്യകാരി സദസ്യൻ വി ശശിധരൻ,സംസ്ഥാനസെൽ കോഡിനേറ്റർ വി കെ സജീവൻ,സംസ്ഥാന വക്താവ് ടി പി ജയചന്ദ്രൻ,മഹിളാ മോർച്ചസംസ്ഥാന പ്രസിഡൻ്റ് നവ്യ ഹരിദാസ്,മേഖലാ ഓർഗനൈസിങ് സെക്രട്ടറി കെ പി സുരേഷ്,സംസ്ഥാന സമിതിഅംഗങ്ങളായ ഒ നിധീഷ് ഗിരീഷ് നെയ്യാർ,ജില്ലാ പ്രസിഡൻ്റ് സി ആർ പ്രഫുൽകൃഷ്ണൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു
ബിജെപി മുൻ ദേശീയ വൈസ് പ്രസിഡൻ്റ് എപി അബ്ദുള്ളകുട്ടി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് സി ആർ പ്രഫുൽ കൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽ മേഖലാ ജനറൽസെക്രട്ടറി എം മോഹനൻ,എസ് സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വിസി ബിനീഷ് മാസ്റ്റർ,കർഷകമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി രാമദാസ് മണലേരി,ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ ദിലീപ്,പി പി മുരളി,എസ് ആർ ജയ്ക്കിഷ് എന്നിവർ സംസാരിച്ചു

