
പുസ്തക വായന പ്രോൽസാഹിപ്പിക്കുന്നതോടൊപ്പം വൈവിദ്ധ്യങ്ങളായ മറ്റ് നിരവധി പ്രവർത്തനങ്ങളം നടത്തിവരുന്ന പാലയാട് ദേശീയ വായനശാല& ഗ്രന്ഥാലയം സൂംബ നൃത്തത്തിൽ പരിശീലനം നൽകുന്നു. വായനശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിശീലന പരിപാടിയുടെ ഉൽഘാടനം വായനശാലയുടെ പതുതായി നിർമിച്ച ഹാളിൽ വാർഡ് മെമ്പർ എം.പി.അനിഷ്കുമാർ നിർവ്വഹിച്ചു. കെ കെ. രാജേഷ്കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി എച്ച്. ശ്രീനിവാസൻമാസ്റ്റർ, ടി പി.ശോഭന, സൂംബ ട്രെയിനർ ആതിര സുബിൻ എന്നിവർ സംസാരിച്ചു. 25 ലധികം വനിതകൾ പരിശിലന ത്തിൽ പങ്കെടുക്കുന്നു. ചടങ്ങിന് ശശിധരൻ. കെ കെ , സജീവൻ. ടി സി , ബാലകൃഷ്ണൻ.ബി കെ, വനിതാവേദി കൺവീനർ ലിഷ പി. കെ., രജിഷ എം. കെ ,ഹരിഷ്ണ കെ സി. എന്നിവർ നേതൃത്വം നൽകി.

