
വടകര : പ്രമുഖ സോഷ്യലിസ്റ്റ് വടകര എംഎൽഎയും ജനതാ പ്രസ്ഥാനത്തിന്റെ കോഴിക്കോട് ജില്ലാ പ്രസിഡണ്ടും വടകര റൂറൽ ബാങ്ക് പ്രസിഡണ്ടും പ്രമുഖനായ അഭിഭാഷകനുമായിരുന്ന അഡ്വക്കേറ്റ് എംകെ പ്രേംനാഥിന്റെ ചരമവാർഷികാചരണം സെപ്റ്റംബർ 29ന് ആർ.ജെ.ഡി.നേതൃത്വത്തിൽ വിവിധ പരിപാടികളോടെ നടത്തപ്പെടുന്നു .രാവിലെ എട്ടുമണിക്ക് ചോമ്പാലിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പ്പാർച്ചനനടത്തും .സംസ്ഥാന ജില്ലാ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. വൈകുന്നേരം 4 മണിക്ക് കോഴിക്കോട് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വടകരയിൽ നിന്നും 250 പേർ പങ്കെടുക്കുന്നു .യോഗത്തിൽ മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് കെ കെ കൃഷ്ണൻ അധ്യക്ഷത വഹിച്ചു ദേശീയ സമിതി അംഗം മനയത്ത് ചന്ദ്രൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ പി ദാമോദരൻ മാസ്റ്റർ ,ജില്ലാ പ്രസിഡണ്ട് എം കെ ഭാസ്കരൻ പി കെ കുഞ്ഞിക്കണ്ണൻമാസ്റ്റർ (ഏറാമല )എൻ.കെഅജിത് കുമാർ (ചോറോട് )പി പ്രദീപ്കുമാർ (ഒഞ്ചിയം )രാജൻ പറമ്പത്ത് (വടകര )കൈപ്പാട്ടിൽ ശ്രീധരൻ (അഴിയൂർ )എന്നിവർ സംസാരിച്ചു മണ്ഡലം സെക്രട്ടറി പ്രസാദ് വിലങ്ങിൽ സ്വാഗതവും രഞ്ജിത്ത് കാരാട്ട് നന്ദിയും പറഞ്ഞു

