
മാങ്ങോട്ടു പാറ : രാഷ്ട്രീയ ജനതാദൾ ചോറോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 11ന് ചോറോട് ഈസ്റ്റിൽ വച്ച് ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. പഞ്ചായത്ത് തല സജീവ അംഗങ്ങൾ, വിദ്യാർത്ഥി, യുവജന – മഹിളാ സംഘടന, തൊഴിലാളി സംഘടനാ പ്രതിനിധികൾഎന്നിവരാണ് ശിലപ്പശാലയിൽ മുഴുവൻ സമയം പങ്കെടുക്കേണ്ടത്. ചോറോട് ഈസ്റ്റ് കിഴക്കയിൽ ഓഡിറ്റോറിയത്തിൽ ചേർന്ന് സ്വാഗതസംഘ രൂപീകരണ യോഗം ദേശീയ സമിതി അംഗം ചന്ദ്രൻ ഉദ്ഘാടനം ചെയ്തു സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.പി. ദാമോദരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എൻ.കെ.അജിത് കുമാർ അധ്യക്ഷത വഹിച്ചു.മണ്ഡലം പ്രസിഡണ്ട് കെ കെ കൃഷ്ണൻ മണ്ഡലം സെക്രട്ടറി പ്രസാദ് വിലങ്ങിൽ, കെ.രവീന്ദ്രൻ, കെ.എം. നാരായണൻ പഞ്ചായത്ത് സെക്രട്ടറി കെ ടി കെ ചന്ദ്രൻ ഭാരവാഹികളായ സുരേഷ് പി.,ഗ്രാമ പഞ്ചായത്തംഗം രേഷ്മ പയോളത്തിൽ,കെ എം നാരായണ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.ടി.കെ ചന്ദ്രൻ സ്വാഗതവും പി.കെ ഉദയകുമാർ നന്ദിയും പറഞ്ഞു.ഭാരവാഹികളായി കെ രവീന്ദ്രൻ (ചെയർമാൻ)പി.കെ. ഉദയകുമാർ(ജനറൽ കൺവീനർ) എന്നിവർ ഭാരവാഹികളായി 51 അംഗ സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു. ഉദ്ഘാടന സമ്മേളനം, പഠന ക്ലാസ്സുകൾ, ആദരവ് സമ്മേളനം, കലാപരിപാടികൾ, സമാപന സമ്മേളനം എന്നിവ നടക്കും.

