
ജിവിഎച്ച്എസ് ടി എച്ച് എസ് വടകര സ്കൂളിൽ എൻഎസ്എസ് ദിനത്തിൽ വളണ്ടിയർമാരെ തൂഫാൻ കമാൻഡോകൾ ആയി പ്രഖ്യാപിച്ചു.ചടങ്ങിന് പ്രിൻസിപ്പൽ നിതാ വി പി പതാക ഉയർത്തി.തുടർന്ന് സ്പെഷ്യൽ അസംബ്ലിയിൽ എൻഎസ്എസ് ഗീതത്തിനുശേഷം ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും തൂഫാൻ ക്യാപ്പ് നൽകി എൻഎസ്എസ് വളണ്ടിയർമാരെ തൂഫാൻ കമാൻഡോസ് ആയി പ്രഖ്യാപിക്കുകയും ധരിച്ച് വടകര ടൗണിലൂടെ വാക്കതോൻ സംഘടിപ്പിക്കുകയും ചെയ്തു.ശേഷം വളണ്ടിയർമാർ നിർമിച്ച ലഹരി വിരുദ്ധ പോസ്റ്റർ സ്കൂളിൽ പ്രദർശിപ്പിക്കുകയും ലഹരിക്കെതിരെ ഒപ്പുശേഖരണ യജ്ഞം നടത്തുകയും ചെയ്തു. അതോടൊപ്പം സ്കൂളിലെ ചെണ്ടുമല്ലി വിളവെടുക്കുകയും ചെയ്തു.ചെണ്ടുമല്ലി കൃഷിയിലെ വരുമാനം പാലിയേറ്റീവിലേക്ക് നൽകാൻ വളണ്ടിയർമാർ മുൻപേ തീരുമാനമെടുത്തതാണ്.എക്സൈസ് റേഞ്ച് ഓഫീസ് വടകരയിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ശ്രീ ജയരാജ് ലഹരിക്കെതിരെ ക്ലാസ് നടത്തുകയും ചെയ്തു .പ്രസ്തുത പരിപാടിയിൽ എം കൃഷ്ണൻ മാസ്റ്റർ, എസ് ശ്രീലത ,പാർവതി നായർ,രേഷ്മ പി ടി, ആർ സൂരജ്,പ്രശാന്ത്,സോനു ഭാർഗവൻ എന്നിവർ പങ്കെടുത്തു.

