
വടകര • ലഹരിക്കെതിരെ തൂഫാൻ കമാൻഡോ റാലി വിവിധ സ്കൂളുകളിൽ എൻഎസ്എസ് നേതൃത്വത്തിൽ നടത്തി. ശ്രീ നാരായണ എച്ച്എസ്എസിൽ അസി.എക്സൈസ് ഇൻസ്പെക്ടർ സി.കെ.ജയപ്രസാദ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.മനീഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ദിനേഷ് കരുവാങ്കണ്ടി, വിനി ഉണ്ണിക്കണ്ണൻ, ബി.വിനീത, ദേവസ്നിയ, കെ.കാർത്തിക് എന്നിവർ പ്രസംഗിച്ചു. വാർഡ് കൗൺസിലർ സി.കെ.അഖില കമാൻഡോ ക്യാപ് അണിയിക്കൽ നിർവഹിച്ചു. മെഗാ വാക്കത്തോൺ, ഫ്ലാഷ് മോബ് എന്നിവ നടത്തി.

