
കെഎസ്ഇബിയിൽ 20 വർഷം മുമ്പ് രൂപീകരിച്ച സംഗീത മേഖലയിലെ കലാകാരന്മാരുടെ പാട്ടുകൂട്ടം ലോക ഹൃദയ ദിനം കൊണ്ടാടി.പത്തു വർഷങ്ങൾക്കു മുമ്പ് വിരമിച്ചവർ പലരും വർഷങ്ങൾ കഴിഞ്ഞാണ് കണ്ടുമുട്ടിയത്. വടകര മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന സമാഗമം ചലച്ചിത്രസംവിധായകൻ പപ്പൻ നരിപ്പറ്റ ഉദ്ഘാടനം ചെയ്തു. മണലിൽ മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സുഗുണേഷ് കുറ്റിയിൽ,സജിത്ത് മണക്കുനി,സിന്ധുരാജ്,ദിനേശ് പ്രഭു,പ്രഭാകരൻ കൊയിലാണ്ടി,ലീന കോഴിക്കോട്, ഗോപാലകൃഷ്ണൻ. വി സംസാരിച്ചു. ചലച്ചിത്രഗാനങ്ങളുടെ ആവിഷ്കാരവും ഉണ്ടായി.

