
ചോറോട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ ആവണിയുടെ കിഡ്നി മാറ്റിവെക്കുന്നതിന് ആവശ്യമായ സാമ്പത്തിക സമാഹരണം നടത്തി ഓർക്കാട്ടേരി കെ. കുഞ്ഞിരാമക്കുറുപ്പ് മെമ്മോറിയൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളും അധ്യാപകരും. സമാഹരിച്ച ഫണ്ട് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ സീമ ടീച്ചറിൽ നിന്നും ചികിത്സാ കമ്മിറ്റി ജനറൽ കൺവീനർ എൻ. ടി. ഷാജി ഏറ്റുവാങ്ങി. കെ. വിശ്വനാഥൻ; എം. അശോകൻ എന്നിവർ സന്നിഹിതരായി

