
ഇന്ത്യ രാജ്യത്ത് സാമൂഹ്യനീതി നടപ്പിലാക്കുന്നതിനായി സ്ഥാനമാനങ്ങളും അധികാര കസേരകളും വലിച്ചെറിഞ്ഞവരാണ് സോഷ്യലിസ്റ്റുകൾ എന്ന് ആർജെഡി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എം കെ ഭാസ്കരൻ പറഞ്ഞു. കൊടികൾ പലതവണ മാറിയാലും പാർട്ടിയുടെ പേരുകൾ മാറിയാലും സാമൂഹ്യനീതിയും മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് വേണ്ടി നിലകൊണ്ടവരാണ് സോഷ്യലിസ്റ്റുകൾ എന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് ശില്പശാലയിൽ ആദരവ് പരിപാടിയും സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. അദ്ദേഹം രാഷ്ട്രീയ ജനതാ ദൾ ചോറോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എൻ കെ അജിത് കുമാർ അധ്യക്ഷത വഹിച്ചു.വി പി രമേശൻ,ചാലിൽ വാസു രാമചന്ദ്രൻ കൊല്ലോടി എന്നിവർ സംസാരിച്ചു. എം കെ രാഘവൻ സ്വാഗതവും എം.എം.ശശി നന്ദിയും പറഞ്ഞു.
ശില്പശാലയിൽ പി സുരേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. രേവതി പെരു വാണ്ടിയിൽ, ഇ. ശ്രീധരൻ, രാജൻ കൊളായി മീത്തൽ, പി.സിശശീന്ദ്രൻ, പ്രകാശൻ കൈതയിൽ, രാജൻ കെ എം എന്നിവർ സംസാരിച്ചു. സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രം കാലികപ്രസക്തി എന്ന വിഷയത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ കെ ജയപ്രകാശ് ക്ലാസ് എടുത്തു. എൻ മുരളീധരൻ സ്വാഗതം പറഞ്ഞു. സുരേഷ് പൊന്നമ്പത്ത് അധ്യക്ഷത വഹിച്ചു. സത്യൻ മമ്പറത്ത് നന്ദി പറഞ്ഞു. ശില്പശാലയിൽ പഴയകാല പ്രവർത്തകരായ കെ എം ബാലൻ, കെ പി ഗോപാലൻ നായർ , കല്പക വാസു , കെ കുഞ്ഞിരാമൻ , ചാത്തു മലയിൽ, ബാലൻ പീറ്റകണ്ടിയിൽ, മാണി കൊല്ലോടി, ബാലൻ മൊട്ടേമ്മൽ, അച്ചുതൻ ടി.കെ, അനന്തൻ ഏ.കെ തുടങ്ങിയ പഴയകാല പ്രവർത്തകരെയും പാലിയേറ്റീവ് പ്രവർത്തകൻ കൊളാപ്പൊയിൽ ജയരാജനെയുംആദരിച്ചു. ശിൽപ്പശാലയോടനുബന്ധിച്ച് ഗ്രാമകേളിയുടെ സംഗീത പരിപാടിയും അരങ്ങേറി.

