
ചോറോട് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് ബി ജെ പി സ്ഥാനാർത്ഥിയായ ആശാരി മീത്തൽ രാജീവൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം വൈക്കിലശ്ശേരി കമ്മാടത്തിൽ ഭാഗത്തു സ്ഥാപിച്ച ബോർഡ് രാത്രിയുടെ മറവിൽ ജനാധിപത്യവിരുദ്ധരായ സാമൂഹ്യദ്രോഹികൾ നശിപ്പിച്ചു.തിരഞ്ഞടുപ്പു കമ്മറ്റി പോലീസിൽ പരാതി നൽകി.ബി ജെ പി വടകര മണ്ഡലം വൈസ് പ്രസിഡൻ്റ് എ വി ഗണേശൻ, മണ്ഡലം ട്രഷറർ വിനീഷ് പുതുപ്പണം ,രജീഷ് കുളക്കോട്ട് ,ശ്രീനേഷ് വൈക്കിലശ്ശേരി, ശശി കെ.കെ, ദിലീപ് തുടങ്ങിയ നേതാക്കൾ സ്ഥലം സന്ദർശിച്ചു. സമാധാനപരമായ തിരഞ്ഞടുപ്പ് അട്ടിമറിച്ചു സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്ന സാമൂഹ്യ വിരുദ്ധർക്കെതിരെ ശക്തമായ നടപടികൾ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാവണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു

