
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി പി ദുൽഖിഫിൽ. പ്രസ്ഥാനത്തിന് പ്രയാസം ഉണ്ടാക്കാതെ എല്ലാ സ്ഥാനങ്ങളും രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണം. പൊതുപ്രവർത്തനം അവസാനിപ്പിക്കണം. ഉന്നത സ്ഥാനത്ത് ഇരിക്കുന്നവർ പുലർത്തേണ്ട വ്യക്തി ശുദ്ധത കാത്തുസൂക്ഷിച്ചില്ല. രാഹുൽ ചെയ്തത് കൊടും വഞ്ചന. പിണറായി സർക്കാറിന്റെ നയങ്ങൾക്കെതിരെയുള്ള വൈകാരികത തന്റെ തെറ്റിനെ ന്യായീകരിക്കാൻ ഉപയോഗിച്ചു. ഇതിലൂടെ പാർട്ടി പ്രവർത്തകരെ വഞ്ചിക്കുകയാണ് ചെയ്തത്. പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് ഇനി MLA സ്ഥാനത്തെ തുടരരുത് എന്നും ഫേസ്ബുക്ക് കുറിപ്പ്.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം_ഒരു പൊതുപ്രവർത്തകൻ ആവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു പാർട്ടിയിൽ യൂണിറ്റ് പ്രസിഡന്റ് മുതൽ അഖിലേന്ത്യാ പ്രസിഡന്റ് വരെയുള്ള സ്ഥാനങ്ങൾ വഹിക്കുമ്പോൾ അവരെ പൊതുസമൂഹം നോക്കി കാണുന്നത് വലിയ പ്രതീക്ഷയോടെയായിരിക്കും.സർവ മേഖലകളിലും പൊതുപ്രവർത്തകർക്ക് ലഭിക്കുന്ന സ്വീകാര്യത ഇന്ത്യ പോലെയുള്ള ജനാധിപത്യ രാജ്യത്ത് വളരെ ഉയരത്തിലാണ്. അത് ആ വ്യക്തിയെ കണ്ടോ വ്യക്തിയുടെ കഴിവിനെ കണ്ടോ അല്ല മറിച്ച് അവർ പ്രവർത്തിക്കുന്ന രാഷ്ട്രീയപാർട്ടിയുടെ സ്വാധീനവും ആദർശവും മനസ്സിലാക്കി കൊണ്ടാണ്.

