
വടകര സഹോദയ പ്രസിഡൻറും, കെ.ഇ.ടി പബ്ലിക്സ്കൂൾ പ്രിൻസിപ്പലുമായ ശ്രീമതി കെ.ആർ.എം സുജാത അധ്യക്ഷത വഹിച്ച ചടങ്ങ് സാഹിത്യകാരൻ ശ്രീ വി.ആർ.സുധീഷ് ഉദ്ഘാടനം ചെയ്തു. റാണി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഗീതാലക്ഷ്മി സത്യനാഥൻ സ്വാഗതപ്രസംഗം നടത്തി. പി.ടി.എ.പ്രസിഡൻറ് ശ്രീമതി അനു, മാനേജ്മെന്റ് പ്രതിനിധി ശ്രീ.ഡോ. വി.ആർ.സ്വരൂപ്, ശ്രീ.പ്രതാപ്, വടകര സഹോദയ ട്രഷററും, വിദ്യ പ്രകാശ് പബ്ലിക് സ്കൂൾ പ്രിൻസിപ്പലുമായ ശ്രീ മതി ശ്രീലത. ബി, വടകര ‘ സഹോദയ സെക്രട്ടറി ശ്രീ. കുഞ്ഞഹമ്മദ് നടുക്കണ്ടിയിയിൽ എന്നിവർ ആശംസാപ്രസംഗം നടത്തി. ശ്രീമതി രമ്യ സ്വരൂപ്, ശ്രീമതി ചിത്ര വിനീത് എന്നിവർ സന്നിഹിതരായിരുന്നു. വടകര സഹോദയ സെക്രട്ടറിയും, എം.ഇ.ടി പബ്ലിക് സ്കൂൾപ്രിൻസിപ്പലുമായ ശ്രീ അബ്ബാസ് വാണിമേൽ നന്ദി പ്രകാശിപ്പിച്ചു.മൂന്ന് വേദികളിലായി 35ഓളം ഇനങ്ങളിൽ 1500 ഓളം വിദ്യാർഥികളാണ് കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്.

