
ഒദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിൽ ജീവൻ ബലിയർപ്പിച്ച പോലീസുദ്യോഗസ്ഥരുടെ സ്മൃതി ദിനത്തിൽ കേരള പോലീസ് അസോസിയേഷൻകോഴിക്കോട് റൂറൽ ജില്ലാ കമ്മിറ്റി മലബാർ കാൻസർ സെന്ററുമായി സഹകരിച്ച് വടകര ജില്ലാ പോലീസ് ആസ്ഥാനത്ത് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. 45 പോലീസുദ്യോഗസ്ഥർ രക്തം ദാനം ചെയ്തു.

രക്തദാന ക്യാമ്പ് ജില്ലാ പോലീസ് മേധാവി കെ.ഇ. ബൈജു lPS ഉദ്ഘാടനം ചെയ്തു. അഡീഷണൽ എസ്.പി. എ.പി.ചന്ദ്രൻ, കേരള പോലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ജി.പി. അഭിജിത്ത്, ഡോ. അഞ്ജു കുറുപ്പ്, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വി.പി.ശിവദാസൻ എന്നിവർ സംസാരിച്ചു. എം. ഷനോജ് അധ്യക്ഷത വഹിച്ച ചടങ്ങിന് പി.സുഖിലേഷ് സ്വാഗതവും കെ.സി. സുഭാഷ് നന്ദിയും പറഞ്ഞു.

