
ലോകമെങ്ങും മികച്ച കാവ്യമായി കരുതപ്പെടുന്നത് നാടകമാണെന്ന് പ്രശസ്തകവി വീരാൻകുട്ടി പറഞ്ഞു. നിർവ്വാണം: ഓർമ എന്ന പരമ്പരയിൽ രാജ്യത്തിലെ ഒന്നാംകിട പ്രസാധകസ്ഥാപനമായ വാണി പ്രകാശൻ പ്രസിദ്ധീകരിച്ച തയ്യു ള്ളതിൽ രാജൻ്റെ നിർവ്വാണം എന്ന നാടകത്തിൻ്റെ ഹിന്ദി പതിപ്പ് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടകം പോലെ സമ്പൂർണ്ണമായ വേറൊരു കലാരൂപമില്ല. കവിതപോലെ കാലദേശങ്ങളെ അതിജീവിക്കുന്നു മഹത്തായ നാടകങ്ങളും. ഡോ. എ.കെ. രാജൻ പുസ്തകം ഏറ്റുവാങ്ങി. ചടങ്ങിൽ ടി. കെ .വിജയരാഘവൻ അദ്ധ്യക്ഷത വഹിച്ചു. സി.കെ. പ്രഭാവതി നിർവ്വാണത്തിൻ്റെ തമിഴ് പരിഭാഷ പരിചയപ്പെടുത്തി. കെ.പി. സുനിൽ കുമാർ, പുറന്തോടത്ത് സുകുമാരൻ, സോമൻ മുതുവന, എടയത്ത് ശ്രീധരൻ, കെ. വിജയൻ പണിക്കർ, ബാബു കണ്ണോത്ത്, ഗീത ചോറോട്, രാംദാസ് വടകര, ഇ.ടി.കെ രാഘവൻ, അടിയേരി രവീന്ദ്രൻ ,ത യ്യുള്ളതിൽ രാജൻ, പി.സോമശേഖരൻ എന്നിവർ സംസാരിച്ചു.

