
ഒഞ്ചിയം : എസ്ബിഐ ബാങ്കിന് സമീപത്തുനിന്ന് ഓർക്കാട്ടേരി മാന്തോടി താഴ കുനിയിൽ രാജേഷിൻ്റെ മകൻ ഇന്ദുഭൂഷന് (13) കളഞ്ഞുകി ട്ടിയ സ്വർണാഭരണം എടച്ചേരി പോലീസിൽ ഏൽപ്പിച്ചു. ആഭര ണം നഷ്ടമായ തട്ടോളിക്കര സ്വദേശി തോട്ടോളി ഷിംന സ്റ്റേഷനി ലെത്തി സ്വീകരിച്ചു. എഎസ്ഐ കെ. ഷിജിത്ത്, പി.കെ. രാജേഷ്, സിപിഒ പി. ശാലിനി എന്നിവരുടെ സാന്നിധ്യത്തിലാണ് ആഭരണം തിരിച്ചുനൽകിയത്. ഇന്ദുഭൂഷൻ മടപ്പള്ളി ജിവിഎച്ച്എസ് ഏഴാം ക്ലാസ് വിദ്യാർഥിയാണ്.

