
മുക്കാളി : ദേശീയപാത നിർമ്മാണത്തിലെ അപാകത കാരണം മുക്കാളിയിൽ ഉണ്ടായ മണ്ണിടിച്ചിൽ പ്രദേശത്തെ ജനങ്ങൾക്ക് ഭീതി വിതച്ചിട്ടുണ്ടെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ അധികൃതർ തയ്യാറാവണമെന്നും എസ്ഡിപിഐ വടകര നിയോജക മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല പറഞ്ഞു.
1900 കോടിക്ക് കരാറുപിടുത്ത അദാനി കമ്പനി 900 കോടിക്ക് വകാട് കമ്പനിക്ക് ഉപകരാർ കൊടുത്തതിന്റെ അനന്തരഫലമാണ് ജനങ്ങൾ അനുഭവിക്കുന്നത്.ജനങ്ങളുടെ ജീവനും സ്വത്തിനും യാതൊരു വിലയും കൽപ്പിക്കാതെ നടക്കുന്ന നിർമ്മാണത്തിന് കൂച്ച് വിലങ്ങിടാൻ അധികൃതർ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്ത

