
വള്ളിക്കാട്: പാലിയേറ്റീവ് ദിനമായ ജനുവരി 15 ന് ചോറോട് ഗ്രാമ പഞ്ചായത്ത് പാലിയേറ്റിവ് രോഗികളുടെ ഗൃഹ സമ്പർക്ക പരിപാടി നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈജി പ്രമോദ്, വൈസ് പ്രസിഡണ്ട് അജിതാ വിനോദ്, വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപെഴ്സൺ സജിതകുമാരി സി.കെ, ആരോഗ്യം – വിദ്യാഭ്യാസം സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപെഴ്സൺ അനുശ്രിസി.വി., കമ്മ്യൂണിറ്റി നഴ്സ് സജിന കെ.വി., ആശാ വർക്കർ ശ്രീജ, വളണ്ടിയർ പ്രസാദ് വിലങ്ങിൽ, ഡ്രൈവർമാരായ ജയരാജൻ കെ.പി., സുരേഷ് ബാബു എന്നിവർ പങ്കെടുത്തു. പാലിയേറ്റിവിൽ രജിസ്റ്റർ ചെയ്ത രോഗികളുടെ വീട്ടിൽ ജനപ്രതിനിധികളും വളണ്ടിയർമാരെയും ചേർത്ത് പാലിയേറ്റിവ് സംവിധാനം ജനകിയ പമദ്ധതിയായ് നടത്തപ്പെടുകയാണ് ഉദ്ദേശം. വിടുകളിലെത്തി അവർക്കാവശ്യമായ ചികിത്സയും, മാനസിക പിന്തുണയും വാഗ്ദാനം ചെയ്തു. പാവപ്പെട്ടതെ രഞ്ഞെടുത്ത രോഗികൾക്കുള്ള കിറ്റ് പ്രസിഡണ്ട് വിതരണം ചെയ്തു.

