
ചേന്ദമംഗലം എൽ പി സ്കൂളിലെ ഒന്നാം ക്ലാസിൽ ഇനി തപാൽ പെട്ടിയും. അക്കാഡമിക മികവ് ലക്ഷ്യം വെച്ചുകൊണ്ട് ഈ വർഷം ക്ലാസിൽ നടപ്പിലാക്കുന്ന പ്രവർത്തനപദ്ധതി സാമൂഹിക വിഭവങ്ങളുടെ പ്രാധാന്യം തിരിച്ചറിയുന്ന വേദിയായി പരിപാടി മാറി.ചോറോട് പോസ്റ്റ് ഓഫീസിലെ പോസ്റ്റ്വുമൺ തീർത്ഥ, അനുഷ പദ്ധതി ഉദ്ഘാടനം ചെയ്തു. വടകര ബി ആർ സി ട്രൈനറും ഒന്നാം ക്ലാസ് സംസ്ഥാന അധ്യാപക പരിശീലകനുമായ ടി. ഷൈജു പുതിയ പഠന സമീപനങ്ങളും ഒന്നാം ക്ലാസ് അക്കാദമിക മുന്നേറ്റത്തെ കുറിച്ചും സംസാരിച്ചു. ക്ലാസ് അധ്യാപികയും മികവഴക് സംസ്ഥാന പുരസ്കാര ജേതാവുമായ അശ്വനി പി വി പദ്ധതി വിശദീകരിച്ചു. ക്ലാസ്മുറിയിൽ പോസ്റ്റ് ഓഫീസ് പ്രവർത്തനങ്ങളുടെ മിനിയേച്ചർ ആവിഷ്കരിക്കുകയാണ് വരും ദിവസങ്ങളിൽ . ഹെഡ് മിസ്ട്രെസ് ബിന്ദു സി എച് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രാഹുൽ വി ആർ നന്ദിയും പറഞ്ഞു.

