
പതിയാരക്കര : വെള്ളറങ്കോട് പരദേവതക്ഷേത്രത്തിൻ്റെ ഭാഗമായി വരുന്ന കുടുംബകൂട്ടായ്മ യോഗം പതിയാരക്കര സെൻ്ററിൽ നടന്നു. മനോജ് ശ്രീനിലയം അധ്യക്ഷനായി. ക്ഷേത്രപുനരുദ്ധാരണം; ആണ്ട് തിറയുത്സവം എന്നിവ നടത്തുന്നതിന് സജീവ ഇടപെടൽ നടത്താൻ യോഗത്തിൽ തീരുമാനമായി. വെള്ളറങ്കോട് ക്ഷേത്രം കുടുംബകൂട്ടായ്മ ഭാരവാഹികളായി കുനിയിൽ ജയരാജൻ അടിയോടി; സദാനന്ദൻ അടിയോടി: കിഴക്കയിൽ വേണുഗോപാൽ എന്നിവർ രക്ഷാധികാരികൾ, മനോജ് ശ്രീനിലയം പ്രസിഡൻ്റ്; മമ്മള്ളി ബാബു വൈസ് പ്രസിഡൻ്റ്; ചെറുവലത്ത് മുരളീധരൻ സെക്രട്ടറി ; കോമത്ത് പറമ്പത്ത് ദിനേശൻ ജോയിൻ്റ് സെക്രട്ടറി; അനൂപ്കുമാർ അശ്വതി ഖജാൻജി എന്നിവരെ തെരഞ്ഞെടുത്തു.

