
കേന്ദ്ര സർക്കാരിൻ്റെ തൊഴിൽ ഇല്ലായ്മ സൃഷ്ടിക്കുന്ന യുവജന വിരുദ്ധ നയങ്ങൾക്കെതിരെ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ
മാർച്ച് 7-ന് നടക്കുന്ന കോഴിക്കോട് ഇൻകം ടാക്സ് ഓഫീസ് മാർച്ചിൻ്റെ പ്രചരണാർത്ഥം DYFI കൈനാട്ടി മേഖല കമ്മിറ്റി നേതൃത്വത്തിൽ യൂത്ത് മാർച്ച് സംഘടിപ്പിച്ചു. കെ.ടി ബസാറിൽ നിന്ന് ആരംഭിച്ച് കൈനാട്ടിയിൽ സമാപിച്ച യൂത്ത് മാർച്ച് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ: സയന്ത് എസ്.വി ഉദ്ഘാടനം ചെയ്തു. ജാഥ വൈസ് ക്യാപ്റ്റൻ സ: കെ.കെ ബബിത്ത് അധ്യക്ഷനായി. ജാഥ ക്യാപ്റ്റൻ സ: എ.കെ ഷിനിൽ, മാനേജർ സ: അഞ്ജു എസ് രാജ്,ലെനിൻ പുന്നക്കുനി, ഇ.കെ ദീപു, ഇ.രജിൽ, എ.കെ സുജേഷ്, ആദർശ് എൻ പി എന്നിവർ സംസാരിച്ചു.

