
ലോകനാർകാവ് ധ്വനി റെസിഡൻസ് അസോസിയേഷൻ, എയ്ഞ്ചൽസിന്റെ സഹകരണത്തോടെ റെസിഡൻസ് അസോസിയേഷൻ അംഗങ്ങൾക്കായി അടിസ്ഥാന ജീവൻ രക്ഷാ പരിശീലനവും ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും നടത്തി. എയ്ഞ്ചൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ പി. പി. രാജൻ പരിപാടി ഉൽഘാടനം ചെയ്തു. “ഗോൾഡൻ അവർ “എന്ന പരിപാടിയിൽ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പി. പി. പ്രസന്നകുമാരി ആദ്യക്ഷം വഹിച്ചു. ജീവിത ശൈലി രോഗങ്ങൾ എന്ന വിഷയത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ മഹേഷ് കൊളോറ ക്ലാസ്സ് എടുത്തു. റൂബിൻ റിഥഎം, കെ. ആനന്ദ്, പി. അമൃത, കാഞ്ചന അനാടിക്കൽ, സോമി ദിജേഷ്, രജിഷ ദേവിസദനം, ടി. പി. കൃഷ്ണദാസ് എന്നിവർ പ്രസംഗിച്ചു. എമർജൻസി മെഡിക്കൽ കെയർ ട്രൈനെർ മാരായ പി. പി. സത്യനാരായണൻ, എ. സഹദേവൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

