
ഒഞ്ചിയം : ഇറാനിലെ മിനാബിലെ എലിമെൻ്റെറി സ്കൂളിൽ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട 165 കൊച്ചു കൂട്ടുകാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് ഒഞ്ചിയം ഗവ: യു.പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും സ്കൂൾ അസംബ്ലിയിൽ മെഴുതിരികൾ കത്തിച്ച് ശാന്തി ദീപം തെളിയിച്ച് കൊണ്ട് യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു.
സ്കൂളുകളെയും കുഞ്ഞുങ്ങളെയും ആക്രമിക്കുന്നത് മനുഷ്യരാശിയുടെ നാശത്തിലേക്കുള്ള കുതിപ്പാണെന്നും ഇതിനെതിരെ ലോക മനസ്സാക്ഷി ഒറ്റക്കെട്ടായി അണിനിരക്കണമെന്നും സ്കൂളുകളിലും വീടുകളിലും കുടുംബങ്ങളിലും മറ്റ് സൗഹൃദങ്ങളിലും യുദ്ധവിരുദ്ധ സന്ദേശങ്ങൾ കൈമാറുമെന്നും കുട്ടികൾ ഒന്നാകെ അസംബ്ലിയിൽ പ്രതിജ്ഞ ചെയ്തു. അയൽ പക്ക വിദ്യാലയങ്ങളായ വെള്ളികുളങ്ങര എൽ.പി , ഒഞ്ചിയം ധർമ്മ എൽ പി , വെള്ളികുളങ്ങര എൽ പി എന്നീ വിദ്യാലയങ്ങളിലെ മുതിർന്ന കുട്ടികളും ശാന്തി ദീപം തെളിയിക്കുന്നതിൽ പങ്ക് ചേർന്നു . പ്രധാനാധ്യാപകൻ ടി വി എ ജലീൽ, വെള്ളികുളങ്ങര എൽ പി പ്രധാനാധ്യാപകൻ ബിജു പ്രസാദ്, ഒഞ്ചിയം എൽ പി പ്രധാനാധ്യാപകൻ അനൂപ് മാസ്റ്റർ , ഒഞ്ചിയം ധർമ്മ എൽ പി സ്കൂൾ അധ്യാപിക ധനശ്രീ എന്നിവർ സംസാരിച്ചു. സ്കൂളിലെ അധ്യാപകരായ റീന എൻ , ബിജു മൂഴിക്കൽ, സുജിത്ത് കുമാർ കെ.എം, ശ്രീജ എം.പി. ടി, പ്രീതി കെ.കെ, തെസ്ലി, നിത്യനാഥ്, ബിന്ദു, ദേവവിനോദ്, ഷീന എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

