
സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ലൈബ്രറി സെക്രെട്ടറിമാർക്കും ലൈബ്രറിയന്മാർക്കുമായി നടക്കുന്ന പരിശീലന പരിപാടിക്ക് ജില്ലയിൽ തുടക്കമായി. ജില്ലയിലെ 40 കേന്ദ്രങ്ങളിലായാണ് പരിശീലനം നടക്കുന്നത്.
വടകര പുതിയാപ്പു ഫാൽകെ ലൈബ്രറി ഹാളിൽ ജില്ലാ സെക്രട്ടറി എൻ ഉദയൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ താലൂക്ക് നിർവാഹക സമിതി അംഗം വി ടി സദാനന്ദൻ അധ്യക്ഷനായി. താലൂക്ക് സെക്രട്ടറി കെ പി ശ്രീധരൻ മാസ്റ്റർ, എൻ ടി മനോജ് എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി. ടി വി രമേശൻ, പവിത്രൻ കെ എന്നിവർ സംസാരിച്ചു.

