
നാദാപുരം: എൻ ഡി എ നാദാപുരം മണ്ഡലം സ്ഥാനാർത്ഥി സി പി വിപിൻ ചന്ദ്രൻ തെരഞ്ഞടുപ്പ് പ്രചരണത്തിന് തുടക്കമായി. ഇന്നലെ കല്ലാച്ചിയിലെ സി പി കണ്ണൻ്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് ബലിദാനി എൻ പി കുമാരൻ്റെ സ്മൃതി മണ്ഡപത്തിലും പുഷ്പാർച്ചന നടത്തി. തുടർന്ന് എടച്ചേരി തൂണേരി എന്നി പ്രദേശങ്ങളിൽ മുതിർന്ന പ്രവർത്തകരുടെ വീടുകൾ സന്ദർശിച്ചു. മണ്ഡലം പ്രസിഡൻ്റ് ആർ പി ബിനീഷ് ‘ നരിപ്പറ്റ മണ്ഡലം പ്രസിഡൻ്റ് എംസി അനീഷ് , മണ്ഡലം ജനറൽ സെക്രട്ടറി മത്തത്ത് ചന്ദ്രൻ, യുവമോർച്ച ജില്ല ജനറൽസെക്രട്ടറി അഖിൽ നാളോകണ്ടി, മണ്ഡലം വൈസ് പ്രസിഡൻ്റ് പി കെ അഭിലാഷ്, പി. കെ ശ്രീശൻ, എന്നിവർ സ്ഥാനാർത്ഥിയുടെ കൂടെ ഉണ്ടായിരുന്നു.

