
മുക്കാളി: തട്ടോളിക്കര കുന്നമ്പത്ത് ആയുർമന്ത്ര വെൽന സ്& എസ്തറ്റിക് സെന്ററിന്റേയും, മുക്കാളി റൈറ്റ് ചോയ്സ് സ്കൂളിന്റേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിലെത്തിയവർക്ക് സൗജന്യമായി ഡയബറ്റിക് ന്യൂറോപ്പതി, അസ്ഥി സാന്ദ്രത പരിശോധന, ജനറൽ ഹെൽത്ത് ചെക്കപ്പ് എന്നിവ നടത്തി. ക്യാമ്പ് ഏറാമല ഗ്രാമ പഞ്ചായത്ത് മെമ്പർ ഒ.കെ ശശികുമാർ ഉൽഘാടനം ചെയ്തു. എം.കെ. രശ്മി (മാനേജിങ്ങ് ഡയറക്ടർ, ആയുർമന്ത്ര വടകര) അദ്ധ്യക്ഷത വഹിച്ചു. ജേസീസ് ഇന്റർനാഷനൽ അലുംമ്നി ക്ലബ് ദേശീയ ഉപാദ്ധ്യക്ഷൻ രഞ്ജീവ് കുറുപ്പ് മുഖ്യാഥിതിയായി. ഡോക്ടർ സൗമ്യ, ഡോക്ടർ അനർഘ, ഡോക്ടർ ഫസ്ന, മോഹൻ മോഹനാലയം തുടങ്ങിയവർ സംസാരിച്ചു

