
ഒയിസ്ക്ക ഇന്റർ നാഷണൽ ഓർക്കാട്ടേരി ചാപ്റ്റർ വാർഷിക ജനറൽ ബോഡി യോഗം ഒയിസ്ക സൗത്ത് ഇന്ത്യ സെക്രട്ടറി ഫൗസിയ മുബാഷീർ ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡണ്ട് കെ.കെ മധുമോഹനൻ അദ്ധ്യക്ഷം വഹിച്ചു. നോർത്ത് കേരള സെക്രട്ടറി കെ റിനീഷ്, ജില്ല സെക്രട്ടറി ജി. കെ വേണു , തില്ലേരി ഗോവിന്ദൻ, കെ.സുനിൽകുമാർ, ഒ.കെ ഭാസ്കരൻ, എം ആർ വിജയൻ, ടി എൻ കെ പ്രഭാകരൻ എന്നിവർ സംസാരിച്ചു. വാൽപ്പാറ ദുരന്തത്തിൽ മരണപ്പെട്ടവർ, ഒയിസ്ക മുൻ ജില്ലാ സെക്രട്ടറി പി ഇ സുകുമാരൻ എന്നിവരുടെ വേർപാടിൽ യോഗം അനുശോചനം രേഖപ്പെടുത്തി. പുതിയ ഭാരവാഹികളായി പ്രജിത്ത് സ്നേഹശ്രീ (പ്രസിഡണ്ട്), കെ.സുനിൽകുമാർ (സെക്രട്ടറി), ഒ.കെ ഭാസ്കരൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

