
വെടിക്കെട്ടില്ലാതെ തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം. ഉന്നതതല യോഗത്തിലാണ് വെടിക്കെട്ടില്ലാതെ പൂരം നടത്താമെന്ന് തീരുമാനിച്ചത്. കുടമാറ്റം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടത്തും. ഇലഞ്ഞിത്തറമേളം, മഠത്തില്‍വരവ് ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടത്തും. 15 വീതം ആനകളെ അണിനിരത്തുമെന്നും വിവരമുണ്ട്.
കുടമാറ്റം നടത്തിയേ മതിയാകൂ എന്ന് ദേവസ്വങ്ങളുടെ തീരുമാനത്തെ യോഗത്തില്‍ അംഗീകരിക്കുകയായിരുന്നു. കുടമാറ്റവും വെടിക്കെട്ടും ഒഴിവാക്കാമെന്ന് സര്‍ക്കാര്‍ നിര്‍ദേശം വെച്ചിരുന്നു. കുടമാറ്റം ഒഴിവാക്കാന്‍ ആകില്ലെന്ന് ദേവസ്വങ്ങള്‍ നിലപാടെടുക്കുകയായിരുന്നു.
പൂരത്തിന്റെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായെന്നും ദേവസ്വങ്ങള്‍ യോഗത്തില്‍ അറിയിച്ചു. അവസാന നിമിഷം പിന്മാറുന്നത് പ്രായോഗികമല്ലെന്നും ദേവസ്വങ്ങള്‍ വ്യക്തമാക്കി.

