
നിയമങ്ങളിൽ ഇളവ് വരുത്തിയെങ്കിലും സുരക്ഷാ നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കിയിട്ടില്ല. യാത്രയ്ക്ക് കുറഞ്ഞത് 14 ദിവസം മുൻപെങ്കിലും പെർമിറ്റിനായി അപേക്ഷിക്കണം.
ഇന്ത്യയിലെ ഏറ്റവും മനോഹരമായ ദ്വീപ് സമൂഹമായ ലക്ഷദ്വീപിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കുന്നതിനായി പ്രവേശന പെർമിറ്റ് നിയമങ്ങളിൽ വലിയ ഇളവുകൾ പ്രഖ്യാപിച്ച് ലക്ഷദ്വീപ് ഭരണകൂടം . സുരക്ഷാ പരിശോധനകളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ സഞ്ചാരികൾക്ക് ദ്വീപിലേക്ക് എത്താനുള്ള നടപടിക്രമങ്ങൾ ലളിതമാക്കിയിട്ടുണ്ടെന്ന് ഏപ്രിൽ 29-ന് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
വിനോദസഞ്ചാരികൾക്ക് പെർമിറ്റ് നടപടികൾ ഇനി എളുപ്പം
എൻട്രി പെർമിറ്റിനായി അപേക്ഷിക്കാൻ ഇനി മുതൽ പ്രാദേശിക സ്പോൺസറുടെ ആവശ്യം ഇല്ല എന്നതാണ് പുതിയ പരിഷ്കാരങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് . മുൻപ് ദ്വീപിലെ താമസക്കാരോ അംഗീകൃത ഏജൻസികളോ സ്പോൺസർ ചെയ്താൽ മാത്രമേ സഞ്ചാരികൾക്ക് പെർമിറ്റ് ലഭിക്കുമായിരുന്നുള്ളൂ. യാത്രക്കാർ നേരിട്ടിരുന്ന ഈ വലിയ തടസ്സമാണ് ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നത്. കൂടാതെ, സ്വന്തം നാട്ടിൽ നിന്നുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) ഹാജരാക്കണമെന്ന നിബന്ധനയും ഒഴിവാക്കി. മുൻപ് പെർമിറ്റിന് അപേക്ഷിക്കുന്നതിന് മുൻപേ ഈ രേഖ അപ്ലോഡ് ചെയ്യണമായിരുന്നു. എന്നാൽ പുതിയ നിയമപ്രകാരം അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ ലക്ഷദ്വീപ് പോലീസ് തന്നെ ആഭ്യന്തരമായി സുരക്ഷാ പരിശോധനകൾ
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നിയമങ്ങളിൽ ഇളവ് വരുത്തിയെങ്കിലും സുരക്ഷാ നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കിയിട്ടില്ല. യാത്രയ്ക്ക് കുറഞ്ഞത് 14 ദിവസം മുൻപെങ്കിലും പെർമിറ്റിനായി അപേക്ഷിക്കണം. സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന ദ്വീപുകളും യാത്രാ തീയതികളും അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം. അനുമതി ലഭിച്ച പെർമിറ്റിൽ സൂചിപ്പിച്ചിട്ടുള്ള ദ്വീപുകളിലേക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. ട്രാൻസിറ്റ് യാത്രകൾക്കായി കവരത്തി, അഗത്തി ദ്വീപുകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നും അവിടെ പരമാവധി 12 മണിക്കൂർ മാത്രമേ തങ്ങാൻ അനുവാദമുള്ളൂ എന്നും അധികൃതർ വ്യക്തമാക്കി. പെർമിറ്റ് ലഭിച്ചതിന് ശേഷം മാത്രം വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാനാണ് അധികൃതരുടെ നിർദ്ദേശം.

