
ഒഞ്ചിയം : ധര്‍മ്മടം മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറിയി വിജയന് എതിരെ മത്സരിച്ച അബ്ദുള്‍ റഷീദ് ഒഞ്ചിയത്ത് ടി.പിയുടെ വീട്ടിലും വളളിക്കാട് ടി.പി.സ്കയറിലും എത്തി അഭിവാദ്യം അര്‍പ്പിച്ചു. പിണറായി വിജയന് കഴിഞ്ഞ പത്ത് വര്‍ഷമായി എടുത്ത സമീപനങ്ങള്‍ക്ക് ജനങ്ങള്‍ നല്കിയ ഷോക്ക് ട്രീറ്റ്മെന്റാണ് തിരെഞ്ഞെടുപ്പ് ഫലം എന്ന് അദ്ദേഹം പറഞ്ഞു. ചന്ദ്രശേഖരന്റെ കൊലയാളികളെ സംരക്ഷണം നല്കുന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത് . ലോക മലയാളികളെ മുള്‍മുനയില്‍ നിര്‍ത്തിയ നിമിഷങ്ങളായിരുന്നു തിരെഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യആറ് റൗണ്ട്. സാങ്കേതികമായി പിണറായി ധര്‍മ്മടത്ത് വിജയിച്ചു എങ്കിലും രാഷ്ടീയമായ പരാജയമാണ് അവിട് സംഭവിച്ചത് എന്ന് റഷീദ് പറഞ്ഞു. എത്രയോ കാലമായി ഇടതുപക്ഷം മാത്രം ഭരിച്ച പഞ്ചായത്തുകളിലാണ് ഇത്തവണ ഭൂരിപക്ഷം കുറഞ്ഞത് . യഥാര്‍ത്ഥ കുലം കുത്തി ആരാണെന്ന് ജനം വിധിയെഴുതി. ഈ വിജയം ടി.പിയുടെ രക്തസാക്ഷിത്വത്തിന് സമര്‍പ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു . ധര്‍മ്മടത്ത് തെരെഞ്ഞെടുപ്പ് കമ്മറ്റിക്ക് പ്രവര്‍ത്തിക്കാനുളള ഓഫീസ് കിട്ടാന്‍പോലും ഏറെ പ്രയാസപ്പെട്ടു . പ്രചരണ ബോര്‍ഡുകള്‍ ഏറെയും നശിപ്പിച്ചു . ഒന്നുകൂടി പരിശ്രമിച്ചു എങ്കില്‍ വിജയം ഉറപ്പായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഭാര്യ ഷസില ജബിന്‍ , പി.ടി.കെ.നജ്മല്‍, അര്ജ്ജുന് കറ്റയാട്ട് , എസ്.അഭിമന്യൂ ,അജ്മല്‍ ,അമിത്ത് മനോജ് , ഹസ്സന് തിട്ടയില്‍ , ടിഎന്‍ റഫീഖ് ,സിഎച്ച് കരീം ,അഷറഫ് മുബാറക്ക് ,ടി.പി.മിനിക ,കെ.ജാനു തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

