
വെള്ളികുളങ്ങര നോർത്ത് റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അടിയന്തിര ഘട്ടങ്ങളിൽ പ്രഥമ ശുശ്രൂഷ നൽകി ജീവൻ രക്ഷിക്കുവാനാവശ്യമായ ജീവൻ രക്ഷാ പരിശീലന ക്യാമ്പ് നടത്തി. എയ്ഞ്ചൽസിന്റെ സഹകരണത്തോടുകൂടിയാണ് വെള്ളികുളങ്ങരയിൽ ക്യാമ്പ് നടത്തിയത്. ഒഞ്ചിയം ഗ്രാമപഞ്ചായത്ത് അംഗം പി. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഇ. ജാനകി ടീച്ചർ അധ്യക്ഷത വഹിച്ചു. എയ്ഞ്ചൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ പി. പി. രാജൻ ആമുഖ പ്രഭാഷണം നടത്തി. വി.പി. സുരേന്ദ്രൻ, കെ. പി. കുഞ്ഞി കണ്ണൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു എയ്ഞ്ചൽസിന്റെ ഇ.എം.സി. ടി ട്രെയിനർമാരായ ഷാജി പടത്തല, ഷിജു തയ്യിൽ, കെ. പ്രേമദാസൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. അസോസിയേഷൻ സെക്രട്ടറി
കെ. ജയപ്രകാശൻ സ്വാഗതവും പി. വി. ബാബു നന്ദിയും പറഞ്ഞു.

