
ഒയിസ്ക്ക ഓർക്കാട്ടേരി ചാപ്റ്റർ വിപുലമായ പരിപാടികളോടെ പരിസ്ഥിതി ദിനം ആഘോഷിച്ചു. ഓർക്കാട്ടേരി കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ, കെ കെ എം ജി വി എച്ച് എസ് സ്കൂൾ ഓർക്കാട്ടേരി, ആയുർവേദ ആശുപത്രി എന്നീ സ്ഥാപനങ്ങളിൽ അവരുമായി സഹകരിച്ചു കൊണ്ടായിരുന്നു പരിപാടികൾ. ഫലവൃക്ഷത്തൈകൾ നട്ടും കഴിഞ്ഞ പരിസ്ഥിതി ദിനങ്ങളിൽ വച്ചുപിടിപ്പിച്ച ഫലവൃഷങ്ങൾക്കും ഔഷധ സസ്യങ്ങൾക്കും പരിചരണം നൽകിയും വളം ചെയ്തുകൊണ്ടുമാണ് പരിസ്ഥിതിദിനം ആഘോഷിച്ചത്. ഓർക്കാട്ടേരി കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ മെഡിക്കൽ ഓഫീസർ ഡോ : രമിത് രവീന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്റ്റർ സി രാജീവ്,
കെ.കെ.എം ജി വി എച്ച് എസ്.എസ് ഹെഡ്മിസ്ട്രസ് കെ എസ്സ് സീന, പരിസ്ഥിതി ക്ലബ് കോഡിനേറ്റർ കെ.കെ സീമ, അഖിലേന്ദ്രൻ നരിപ്പറ്റ, ഒയിസ്ക്ക ഓർക്കാട്ടേരി ചാപ്റ്റർ പ്രസിഡണ്ട് പ്രജിത്ത് സ്നേഹശ്രീ, ജില്ലാ വൈസ് പ്രസിഡണ്ട് മധുമോഹനൻ കെകെ, കെ സുനിൽകുമാർ, ഒ.കെ ഭാസ്കരൻ, പവിത്രരാജൻ, മിഥുൻപത്മനാഭൻ , വിജയൻ കോമത്ത്, എം ആർ വിജയൻ, രാധാകൃഷ്ണൻ, പി.പി രതീശൻ , നൂഞ്ഞിയിൽ രാഘവൻ, കെ പി അശോകൻ, ഷിജില, കെ കെ റഹീം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

