സുഗതനെ അറസ്റ്റ് ചെയ്യുന്നതിന് ആകാശത്തേക്ക് വെടിവച്ചതിൽ പൊലീസ് വീഴ്ചയില്ല; അന്വേഷണ റിപ്പോർട്ട്

ബിജെപി കൗൺസിലർ ആർ. സുഗതനെ അറസ്റ്റ് ചെയ്യുന്നതിന് ആകാശത്തേക്ക് വെടിവച്ചതിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. ഗത്യന്തരമില്ലാതെയാണ് എസ്എച്ച്ഒ വെടി ഉതിർത്തതെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ട് ഇന്ന് കമ്മിഷണർക്ക് കൈമാറും.പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നാണ് ബിജെപി ആരോപിക്കുന്നത്. പൊലീസുകാർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് കോർപ്പറേഷൻ മേയർ വി.വി. രാജേഷ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ഇന്ന് നേരിട്ട് കാണും. വട്ടിയൂർക്കാവ് എസ്എച്ച്ഒ വിപിനും എസ്ഐ അഭിജിത്തും ചേർന്നാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്നും ഇവർക്കെതിരെ നടപടി വേണമെന്നുമാണ് ബിജെപിയുടെ ആവശ്യം. ഇക്കാര്യം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട് ആവശ്യപ്പെടാനാണ് ഇന്ന് കൂടിക്കാഴ്ച നടത്ത

