
കുട്ടോത്ത് : പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്തിന്റെയും, ഗവ. ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററിന്റെയും നേതൃത്വത്തിൽ മെഗാ യോഗ പ്രദർശനം സംഘടിപ്പിച്ചു. കുട്ടോത്ത് ആയുർവേദ ഡിസ്പെന്സറിക്ക് സമീപമുള്ള വിഷ്ണു ക്ഷേത്രത്തിന്റെ കുളക്കരയിൽ ആണ് 200 ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് പ്രദർശനം നടന്നത്. പ്രായമായവരും കുട്ടികളും ഉൾപ്പെടെയുള്ള വില്ല്യാപ്പള്ളി പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ നിന്ന് യോഗ പരിശീലനം നേടിയവർ ആണ് പ്രദർശന പരിപാടിയിൽ ആണി നിരന്നത്.ആരോഗ്യ കരമായ വർദ്ധക്യത്തിന് യോഗ എന്നതായിരുന്നു ഈ വർഷത്തെ തീം.
പരിപാടിയുടെ ഉദ്ഘാടനം ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. കെ. കെ. രാജൻ അവർകളുടെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി. പി. പ്രഭാകരൻ മാസ്റ്റർ നിർവഹിച്ചു. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. അനീഷ് കുമാർ സ്വാഗതം പരഞ്ഞു. ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. സിനി മാത്യു, വാർഡ് മെമ്പർമാർ, തൂണേരി എൻ. എച്ച്. എം. ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. റിനി,എച്ച്. എം. സി. മെമ്പർമാർ,ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. ബാബു., ആശാ വർക്കർമാർ, ഡിസ്പെൻസറി ജീവനക്കാർ, ക്ഷേത്രം ഭാരവാഹികൾ,നാട്ടുകാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ആയുർവേദ ഡിസ്പെൻസറിയിലെ യോഗ ഇൻസ്ട്രക്ടർ ശ്രീ. വിജിത്ത്. പി. പി. യുടെ നേതൃത്വത്തിൽ ആണ് പ്രദർശനം നടന്നത്.പഞ്ചായത്തിനെ ഒരു സമ്പൂർണ്ണ യോഗ ഗ്രാമമാക്കി മാറ്റുകയാണ് പരിപാടി യുടെ ലക്ഷ്യം എന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. പ്രദർശനത്തിന് ശേഷം യോഗ വിദ്യാർഥികളായ സ്നിയ രാജ്, മേഘ രഞ്ജിത്ത്, ലയന വിജീഷ്, അഞ്ജു സുബീഷ്, മൃദുല ഷിജിൻ എന്നിവർ ചേർന്ന് മനോഹരമായ യോഗ ഡാൻസ് അവതരിപ്പിച്ചു.

