
വടകര , നവംബർ 6]: എസ്.എസ്.എഫ്. കേരളയുടെ ആഭിമുഖ്യത്തിൽ ‘സോൾ സിങ്ക്’ എന്ന പേരിൽ ലീഡേഴ്സ് ക്യാമ്പ് വടകരയിൽ വെച്ച് നടന്നു. സംഘടനാപരമായ സാമ്പത്തിക അച്ചടക്കം, ഇടപാടുകളിലെ സൂക്ഷ്മത, പുതിയ കാലത്തെ ഫണ്ട് മാനേജ്മെന്റ് രീതികൾ എന്നിവ ചർച്ച ചെയ്ത ക്യാമ്പ് വിദ്യാർത്ഥി നേതൃത്വത്തിന് പുതിയ ദിശാബോധം നൽകി. എസ്. എസ്. എഫ്. കേരള പ്രവർത്തക സമിതി അംഗം അബ്ബാസ് സഖാഫി സ്വാഗതം പറഞ്ഞു. എസ്. എസ്. എഫ്. കേരള ഫിനാൻസ് സെക്രട്ടറി മുഹമ്മദ് അനസ് അമാനി കാമിൽ സഖാഫി പുഷ്പഗിരി അധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.സി. കെ. റാഷിദ് ബുഖാരി വിഷയാവതരണം നടത്തി. എസ്. എസ്. എഫ്. സംസ്ഥാന സെക്രട്ടറിമാരായ സി. എ. റാസി, സൈഫുദ്ദീൻ ടി. പി., ഷുഹൈബ് വയാട്, സിറാജ് സഖാഫി, ഇർഷാദ് നൂറാനി തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ നടന്ന ചർച്ചകൾക്ക് നേതൃത്വം നൽകി.

